Ultimate magazine theme for WordPress.

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ ബിവെഞ്ചേഴ്സിന്റെ സഹകരണത്തോടെ ഇടുക്കിജില്ലയിലെ 14 പഞ്ചായത്തുകളിലെ സാധാരണക്കാരായ സ്വാശ്രയസംഘപ്രവർത്തകർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

സിബിച്ചൻ തോമസ് ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഉഷ മോഹനൻ, ജെസി തോമസ്, ആലിസ് വർഗീസ്, സിറിയക് പറമുണ്ടയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ, സിനി സജി എന്നിവർ പ്രസംഗിച്ചു. 30 ഇനം പലവ്യഞ്ജനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കിറ്റുകൾ തയ്യാറാക്കിയത്.

Sharjah city AG

Comments are closed.