പട്ന: വിദ്വേഷ പ്രസംഗവുമായി ബിഹാറിലെ അരാരിയയിൽ നിന്നുള്ള ലോക്സഭാംഗവും ബിജെപി നേതാവുമായ പ്രദീപ്കുമാര്‍ സിങ്. “ഹിന്ദുവെന്ന് വിളിക്കുന്നതിൽ എന്താണ് നാണക്കേട്? ആര്‍ക്കെങ്കിലും അരാരിയയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഹിന്ദുവാകണം.”- മക്കളുടെ വിവാഹസമയത്ത് ജാതി നോക്കണമെന്നും എംപി പറഞ്ഞു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ മുസ്ലീം ഭൂരിപക്ഷമായ നാലു ജില്ലകളിലൂടെ ഗിരിരാജ് സിങ് നടത്തിയ ഹിന്ദു സ്വാഭിമാന്‍ യാത്ര തിങ്കളാഴ്‌ച ഠാക്കൂര്‍ബാഡി ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രകോപനം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അരാരിയയിലെ ജനസംഖ്യയിൽ 40 ശതമാനത്തോളം മുസ്ലിങ്ങളാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രദീപ്കുമാര്‍ ഇവിടെ ജയിക്കുന്നത്

Comments are closed.