Ultimate magazine theme for WordPress.

ഇവിടെ ജീവിക്കണമെങ്കിൽ ഹിന്ദുവാകണം; വിദ്വേഷ പ്രസം​ഗവുമായി ബിജെപി നേതാവ്

പട്ന: വിദ്വേഷ പ്രസം​ഗവുമായി ബിഹാറിലെ അരാരിയയിൽ നിന്നുള്ള ലോക്‍സഭാം​ഗവും ബിജെപി നേതാവുമായ പ്രദീപ്കുമാര്‍ സിങ്. “ഹിന്ദുവെന്ന് വിളിക്കുന്നതിൽ എന്താണ് നാണക്കേട്? ആര്‍ക്കെങ്കിലും അരാരിയയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഹിന്ദുവാകണം.”- മക്കളുടെ വിവാഹസമയത്ത് ജാതി നോക്കണമെന്നും എംപി പറഞ്ഞു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമാ​യ ​ഗിരിരാജ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസം​ഗം.

വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ മുസ്ലീം ഭൂരിപക്ഷമായ നാലു ജില്ലകളിലൂടെ ​ഗിരിരാജ് സിങ് നടത്തിയ ഹിന്ദു സ്വാഭിമാന്‍ യാത്ര തിങ്കളാഴ്‌ച ഠാക്കൂര്‍ബാഡി ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രകോപനം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അരാരിയയിലെ ജനസംഖ്യയിൽ 40 ശതമാനത്തോളം മുസ്ലിങ്ങളാണ്‌. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രദീപ്കുമാര്‍ ഇവിടെ ജയിക്കുന്നത്

Leave A Reply

Your email address will not be published.