Ultimate magazine theme for WordPress.

ഇത്തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരരംഗത്തേക്ക് ഉണ്ടാകില്ലെന്ന് ട്രംപ്

ന്യൂയോര്‍ക്ക് : ഇനിയൊരു തവണ കൂടി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരരംഗത്തേക്ക് ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൂന്നാം അങ്കത്തില്‍ പരാജയപ്പെട്ടാല്‍ നാലാം വട്ടവും ശ്രമം തുടരുമോ എന്ന അഭിമുഖത്തിലെ ചോദ്യത്തിന്റെ മറുപടിയായാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.

കമലാ ഹാരിസിനെതിരെ ശക്തമായ മത്സരമാണ് ട്രംപ് ഇക്കുറി നേരിടുന്നത്. ഇരുവരും തമ്മില്‍ ഒന്നിച്ച് നടന്ന ആദ്യഘട്ട സര്‍വ്വേയിലും കമലാ ഹാരിസിനാണ് മുന്‍തൂക്കം ലഭിച്ചതെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. ഇനി മത്സരത്തിനില്ലെന്നും ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.