ന്യൂഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ.ഡി.എം.സി. കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 13 ന് ആരംഭിച്ച 55-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഞായറാഴ്ച ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു.
”വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക” എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷൻ തീം. പാ. രാജേന്ദ്ര ഡേവിഡ്, രാജസ്ഥാൻ, മുഖ്യ പ്രഭാഷകൻ ആയിരുന്നു. സിസ്റ്റർ പെർസിസ് ജോൺ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ പാ. ശാമുവേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാ. രാജേന്ദ്ര ഡേവിഡ്, പാ. ലാജി പോൾ എന്നിവർ പ്രസംഗിച്ചു. പാ. തോമസ് ശാമുവേലിന്റെ പ്രാർത്ഥനയോടെ യോഗങ്ങൾക്ക് സമാപനമായി.

Comments are closed.