Ultimate magazine theme for WordPress.

സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യ റാഫ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു

കുണ്ടറ : സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യയുടെ റാഫ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു. വിവിധ കാരണങ്ങളാൽ ശയ്യാവലംബികളായിത്തീർന്നിട്ടുള്ള സഹജീവികളുടെ പരിചരണം ലക്ഷ്യമാക്കിയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഡയാലിസിസ് ചെയ്യുന്ന പ്രിയപ്പെട്ടവരുടെ 35-ാം മത് പ്രത്യാശ കൂട്ടായ്മയിലായിരുന്നു ഉത്ഘാടനം. കുണ്ടറ എൽ.എം.എസ്. ബിബി ആശുപത്രിയിലെ പി.ആർ.ഒ. അലക്സ് കെ. ജോൺ ഉദ്‌ഘാടനം നിർവഹിച്ചു. ബ്രദർ കെ. ഒ. ജോൺ പ്രാർത്ഥിച്ചു സമർപ്പിച്ചു. പ്രസ്തുത സേവനത്തിന് സ്വമേധയാ പ്രവർത്തിക്കുവാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടു കന്നുവന്ന നേഴ്സുമാർക്കുള്ള തിരിച്ചറിയൽ കർഡും വിതരണം ചെയ്തു. പ്രാരംഭഘട്ട പ്രവർത്തനം കൊല്ലം താലൂക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും താമസം കൂടാതെ മറ്റിടങ്ങളിലും സേവനം ലഭ്യമാകും.

Sharjah city AG

Comments are closed.