Ultimate magazine theme for WordPress.

ഐ.പി.സി. കൊട്ടാരക്കര സെന്റർ വാർഷിക കൺവൻഷൻ

 

 

ഐ.പി.സി. കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ 23-ാം മത് വാർഷിക കൺവെൻഷൻ നവം. 22 മുതൽ 26 വരെ കൊട്ടാരക്കര പുലമൺ ഐ.പി.സി ബേർശേബ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ഏ. ഒ. തോമസ് കുട്ടി കൺവെൻഷൻ ഉത്ഘാടനം ചെയ്യും. 22 ന് വൈകുന്നേരം 3.30 ന് സുവിശേഷ റാലിയോട് ആരംഭിക്കുന്ന കൺവെൻഷനിൽ പാസ്റ്ററന്മാരായ എബി പീറ്റർ കോട്ടയം ,തോമസ് ഫിലിപ്പ് വെണ്മണി, പി സി ചെറിയാൻ റാന്നി, കെ ജെ തോമസ് കുമളി, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ തിരുവനന്തപുരം എന്നിവർ ദൈവവചനം പ്രസംഗിക്കും. ഐ.പി.സി കൊട്ടാരക്കര സെൻറർ മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Sharjah city AG

Comments are closed.