വാഷിംഗ്‌ടൺ : പ്രചാരണ റാലിക്കിടെ ട്രംപിന് വെടിയേറ്റത് അനുഗ്രഹമായി മാറുകയാണെന്ന് വിലയിരുത്തൽ. ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിൻ്റെ ഓഹരി വില പ്രീമാർക്കറ്റ് ട്രേഡിംഗിൽ 48% ഉയർന്നു.
കമ്പനി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച കണക്കാണിത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്ന സാധ്യത വ്യാപാരികൾ ഉയർത്തിയതിനാൽ തിങ്കളാഴ്ച ഒരു ഘട്ടത്തിൽ ഓഹരികൾ 71% വരെ ഉയർന്നിരുന്നു.
