Ultimate magazine theme for WordPress.

രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധന

ഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു,. രാജ്യത്ത് ഇതുവരെ 4,28,08,666 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

Sharjah city AG