Ultimate magazine theme for WordPress.

സാമൂഹിക നീതിക്ക് എതിരാണ് വഖഫെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : സാമൂഹിക നീതിക്ക് എതിരാണ് വഖഫെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്. ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഈ സൗകര്യം ഒരുക്കിയതെന്നായിരുന്നു പ്രധാന മന്ത്രിയുടെ ആരോപണം.

Sharjah city AG
Leave A Reply

Your email address will not be published.