Official Website

ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി സ്ഥാപകന്‍ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി നിത്യതയിൽ

0 371
നവംബർ 20 , അറ്റ്ലാന്റാ:  കഴിഞ്ഞ 50 തിൽ പരം വർഷങ്ങളായി
നൂറിലധികം മലയാളികള് ഉള്പ്പടെ ലോകത്തിലെ 189 രാജ്യങ്ങളിലായി ഒരുലക്ഷത്തിഇരുപത്തിമൂവായിരത്തില് പരം ക്രിസ്ത്യന് ലീഡേഴ്സിനു പരിശീലനം നല്കിയ ഹഗ്ഗായി ഇന്റര്നാഷണല് മിനിസ്ട്രി സ്ഥാപകന് ഡോ.ജോണ് എഡ്മണ്ട് ഹഗ്ഗായി നിത്യതയില് ചേര്ക്കപ്പെട്ടു. ഇന്നലെ നവംബര് 19ന് രാവിലെ അമേരിക്കയില് വെച്ചായിരുന്നു അന്ത്യം.
വ്യക്തിപരമായി സ്വന്തം കഴിവുകളെ മികവുറ്റതാക്കി സ്വന്തം ജനങ്ങളെ സുവിശേഷീകരിക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി അതുപോലെ ആക്കുക എന്ന ലക്ഷ്യത്തോടെ പരിശീലനം നല്കുന്ന ഹഗ്ഗായി ഇന്റര്നാഷണല് മിനിസ്ട്രിക്കു 1964-ല് ആണ് അദ്ദേഹം തുടക്കം കുറിച്ചത്.
1924-ല് അമേരിക്കന് സംസ്ഥാനമായ കെന്റക്കിയിലെ ലൂയിസ് വില്ലയിലാണ് ഹഗ്ഗായി ജനിച്ചത്. “We are on fire with the conviction that if Jesus said that we are to take the gospel to the whole world it can be done” എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള് വളരെ ചിന്തനീയമാണ്.
Comments
Loading...
%d bloggers like this: