പത്രകുറുപ്പ്
…………………..
കോട്ടയം – ഓസ്ട്രേലിയൻ മീഷനറി ഗ്രഹാം സ്റ്റെയൽസിനിനെയും രണ്ട് മക്കളെയും ജീവനോടെ തീയിട്ട് ചുട്ടു കൊലപാതകം നടത്തിയ മുഖ്യപ്രതി ധാരാസിങ് ഉൾപ്പെടയുള്ള ഭീകര കുറ്റവാളികളെ സ്വാതന്ത്ര്യദിനത്തോടെ അനുബന്ധിച് മോചനം നൽകുന്നതിന് ആലോചിക്കുന്ന ഒഡിഷ സർക്കാരിന്റ് നിലപാടിൽ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി.
ധാരാസിങ്ന്റെ മോചന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഒഡിഷ സർക്കാരിന്റെ സ്ക്രീനിംഗ് കമ്മിറ്റിയോടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നിർദ്ദേശിച്ചു എങ്കിലും മാതൃകപരമായി ശിക്ഷ അനുഭവിക്കേണ്ട ഭീകര പ്രതിയാണ് ധാരസിംഗ്. പ്രത്യേകിച്ച് വിദേശ മിഷനറിയും രണ്ട് മക്കളെയും ജീവനോടെ തീയിട്ട് ചുട്ടു കൊന്ന പ്രീതികൾ. പ്രതിയുടെ അപേക്ഷ പരിഗണിച്ചു മോചനം നൽകിയാൽ മറ്റു കുറ്റവാളികൾക്ക് നൽകുന്ന തെറ്റായ പരിലാളന ആയിരിക്കും അത്. മതേതരത്വത്തിന് മാതൃകയായ ഭാരതത്തിൽ എല്ലാ മത വിശ്വാസികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന വിഭാവനും ചെയ്യുന്നുണ്ട്. ഒഡിഷ സർക്കാർ നീതിപൂർവം ഈ കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് റെജി മാത്യുവിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ഉപരഷാധികാരി തോമസ് ജോൺസൺ കോർ എപ്പിസ്സ്കോപ്പാ , ഉപദേശക സമിതി അംഗം എം. പി. ജോർജ് കോർ എപ്പിസസ്കോപ്പാ , ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു , ട്രഷറര്‍ ഡോ. റോബിൻ പി. മാത്യു , സെക്രട്ടറിമാരായ അഡ്വ. മനോജ് തേക്കടം , അഡ്വ. ജോൺസൺ മാത്യു , കേരള ക്രിസ്ത്യൻ ബിസിനസ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ് ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.
ജോഷ്വാ മാത്യു
ജനറൽ സെക്രട്ടറി
Mob. 8921262525
കോട്ടയം
16.07.26

Comments are closed.