Ultimate magazine theme for WordPress.

സുവിശേഷ മഹായോഗവും ചിൽഡ്രൻസ് ഫെസ്റ്റും

പുനലൂർ :- ഇളമ്പൽ ഐക്യ പെന്തക്കോസ്ത് കൂട്ടായ്മയുടെ(UPF) ആഭിമുഖ്യത്തിൽ എട്ടാമത് സുവിശേഷ മഹായോഗവും ചിൽഡ്രൻസ് ഫെസ്റ്റും 2025 ഏപ്രിൽ 9 ബുധനാഴ്ച മുതൽ 13 ഞായറാഴ്ച വരെ ഇളമ്പൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റോബിൻ ജൂലിയസ്, പാസ്റ്റർ എൻ പീറ്റർ തിരുവനന്തപുരം, പാസ്റ്റർ കെ ജെ മാത്യു പുനലൂർ, പാസ്റ്റർ ജോയ് പാറക്കൽ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. യു.പി.എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. അതിഥികളായി ബ്രദർ അനിൽ ശൂരനാട്, ബ്രദർ ബോവസ് രാജു, ബ്രദർ ജോയൽ പടവത്ത് എന്നിവർ ഗാനങ്ങൾ ആലപിക്കും. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 30 മുതൽ 12:30 വരെ ചിൽഡ്രൻസ് ഫെസ്റ്റും, (എക്സൽ വി ബി എസ്) നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ സംയുക്ത ഉപവാസ പ്രാർത്ഥനയും നടക്കും. എല്ലാദിവസവും വൈകിട്ട്
5: 30 മുതൽ 9 മണി വരെ പൊതുയോഗം നടത്തപ്പെടുന്നു

Sharjah city AG