Ultimate magazine theme for WordPress.

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു: കാർ പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

ബറേലി : ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു, ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ വിവേക്, അമിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മൂന്ന് പേർ ശനിയാഴ്ച രാത്രി ഗുരുഗ്രാമിൽ നിന്ന് ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കിയാണ് പോയത്. അത് പ്രകാരം ബറേലിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിലൂടെ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അമ്പതടിയോളം താഴ്ചയുള്ള രാമഗംഗ നദിയിൽ പതിക്കുകയായിരുന്നു. പിറ്റേന്ന് ഞായറാഴ്‌ച രാവിലെയാണ് നാട്ടുകാർ കാർ കണ്ടത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

 

വാർത്ത: പാ.ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.