ലണ്ടൻ : മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയതോടെ യുകെയിലെ സ്ഥിതി കൂടുതൽ പരിതാപകരമാകുന്നു. ശനിയാഴ്ച ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു.
കാറ്റിന് ഒപ്പം ചിലയിടങ്ങളിൽ മഴയും ആരംഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഇനിയുള്ള ദിവസങ്ങളിൽ കാലാവസ്‌ഥ കൂടുതൽ സങ്കീർണമാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ 4 ഇഞ്ചിലേറെ കനത്തിൽ മഞ്ഞടിഞ്ഞു കഴിഞ്ഞു. ഇപ്പോഴും മഞ്ഞുവീഴ്ച തുടരുന്ന പ്രാദേശങ്ങൾ ഉണ്ട്. സ്കോട്ലൻഡ്, വെയിൽസ്, നോർത്തേൺ സ്കോട്ലൻഡ് എന്നിവിടങ്ങളിൽ പൊതുജനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് ഉണ്ട്.

Comments are closed.