Ultimate magazine theme for WordPress.

ഷിബു മുള്ളംകാട്ടിലിന് ദിവ്യവാര്‍ത്ത സാഹിത്യ അവാർഡ്

ഡാളസ്: ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് 20-ാം വാര്‍ഷിക അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച ആനുകാലിക ലേഖനത്തിന് ഷിബു മുള്ളംകാട്ടിൽ അവാർഡിന് അർഹനായി. \’ബുമറാങ്ങായി സോഷ്യല്‍മീഡിയ\’ എന്ന ലേഖനമാണ് അവാർഡ് നേടിയത്.

കഴിഞ്ഞ 5 വര്‍ഷക്കാലം ദിവ്യവാര്‍ത്ത പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച കൃതികളില്‍ നിന്നാണ് മികച്ച സാഹിത്യ പ്രതിഭകളെ തിരഞ്ഞെടുത്തത്.
പാസ്റ്റര്‍ ഗോഡ്ലി കോരുത് റാന്നി, പാസ്റ്റര്‍ കെ.കെ.ബാബു വൈക്കം, പി.പി. ചെറിയാന്‍ ഡാളസ് (മലയാളം ലേഖനം), ഡോ. പേര്‍ലി ഗ്ലാഡിന്‍ കാനഡ, ജേക്കബ് വര്‍ഗീസ് ഡറാഡൂണ്‍ (ഇംഗ്ലീഷ് ലേഖനം), ശാന്തമ്മ നൈനാന്‍ ഡാളസ്, ബിജു ജോണ്‍ ബഹറിന്‍ (മലയാളം കവിത), ലബ്രിന്‍ രാജന്‍ ലെവി (ഇംഗ്ലീഷ് കവിത), ആന്‍സി ബിജു റാന്നി (മലയാളം ഭാവന) എന്നിവരും വിവിധ സാഹിത്യ അവാർഡുകൾക്ക് അർഹരായി.

ക്രിസ്തീയ എഴുത്തുകാരായ പാസ്റ്റര്‍ ടീയെസ് കപ്പമാംമൂട്ടില്‍ (അരിസോണ), പാസ്റ്റര്‍ ജോണ്‍സണ്‍ സക്കറിയ (ഡാളസ്), പാസ്റ്റര്‍ ഷാജി തോമസ് (ഡാളസ്), പാസ്റ്റര്‍ തോമസ് യോഹന്നാന്‍ (ഡാളസ്), പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (ഡാളസ്), റവ. റെന്‍ ഫിന്നി (ഡാളസ്), ഡോ. സാം കണ്ണമ്പള്ളി (ഫിലദല്‍ഫിയ), പി.എസ്. ഫിലിപ്പ് (ഹൂസ്റ്റണ്‍), ഉമ്മന്‍ എബനേസര്‍ (ഹൂസ്റ്റണ്‍), എബ്രഹാം ചാക്കോ (ന്യൂയോര്‍ക്ക്), ഡോ. ജോളി ജോസഫ് താഴംപള്ളം (ഹൂസ്റ്റണ്‍) എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

സെപ്റ്റംബര്‍ 18 ന് ഡാളസ് ശാരോന്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന സമ്മേളനത്തിൽ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Sharjah city AG

Comments are closed.