ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങളറിയിച്ചു. അമേരിക്കൻ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നെന്ന് മോദി എക്‌സിൽ പോസ്റ്റ് ചെയ്‌തു.
“ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.” മോദിയുടെ പോസ്റ്റിൽ പറയുന്നു.

Comments are closed.