പൊതുജനത്തിന് പ്രയോജനപ്പെടുന്ന പദ്ധതിക്കായി ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കും: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കുമെന്ന് മദ്രാസ് ഹൈക്കോടതി.
മെട്രോ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി(സിഎംആർഎൽ)ന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്നും ഹൈക്കോടതി വിധിച്ചു.
മെട്രോ സ്‌റ്റേഷന്റെ വികസനത്തിനായി ദൈവം ദയ ചൊരിയുമെന്ന് കോടതി ആത്മാര്‍ഥമായി വിശ്വസിക്കുന്നുവെന്നും. ദൈവം നമ്മോട് ക്ഷമിക്കുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു.

Comments are closed.