പാസ്റ്റർ ഷാജു എം.എൽൻ്റെ സംസ്കാരം തിങ്കളാഴ്ച
കഴിഞ്ഞ ദിവസം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട കാസർഗോഡ് കൊന്നക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജു എം.എൽ ൻ്റെ സംസ്കാര ശുശ്രൂഷ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ 13-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതൽ 10:30 വരെ തൃശൂർ കുന്നംകുളം എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിന് സമീപം പഴൂരിലുള്ള തന്റെ കുടുംബവീടായ മുരിങ്ങത്തേരി ഭവനത്തിൽ വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11 ന് കുന്നംകുളം മലങ്കര ഹോസ്പിറ്റലിന് സമീപമുള്ള വി നാഗൽ മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ നടക്കും.
