Ultimate magazine theme for WordPress.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് അവാമി ലീഗ് നേതാവുമായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ വധശിക്ഷ വിധിച്ച് ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ഐസിടി-ബിഡി). 2024-ൽ രാജ്യത്ത് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിന് നേതൃത്വം നൽകി എന്ന കുറ്റം ചുമത്തിയാണ് ട്രൈബ്യൂണൽ തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്.

വിധി പ്രഖ്യാപിക്കുമ്പോൾ ഷെയ്ഖ് ഹസീന വിദേശത്താണ് ഉള്ളത്. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ വിധി പ്രഖ്യാപനമാണിത്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഷെയ്ഖ് ഹസീനയുടെ സർക്കാർ അമിതമായി ബലപ്രയോഗം നടത്തിയെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രൈബ്യൂണലിന്റെ ഈ തീരുമാനം ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

Sharjah city AG

Comments are closed.