Ultimate magazine theme for WordPress.

എ.ജി മലയാളം ഡിസ്ട്രിക് സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.23 മുതൽ

പുനലൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 23 ഞായറാഴ്ച ബിഗിനർ, പ്രൈമറി വിഭാഗത്തിനും നവം.30 ഞായറാഴ്ച ജൂനിയർ, ഇൻ്റർമീഡിറ്റ് , സീനിയർ വിദ്യാർഥികളുടെ പരീക്ഷയും ഉച്ചക്ക് 3.30 മുതൽ 5.30 വരെ നടക്കും .
മലയാളം ഡിസ്ട്രിക്റ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 56 സെക്ഷനുകളിൽ സെന്ററുകൾ തിരിച്ച് ഇക്കുറി പരീക്ഷ നടത്തപ്പെടുന്നത്. ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ കമ്മിറ്റി നിയോഗിക്കുന്ന സൂപ്പർവൈസർമാർ പരീക്ഷ കാര്യങ്ങൾ മേൽനോട്ടം വഹിക്കും.
ഈ വർഷം 9400 ൽ പരം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ പി വർഗീസ് (മാവേലിക്കര), സെക്രട്ടറി ബ്രദർ ജോൺസൻ .ടി ( തിരുവനന്തപുരം), ട്രഷറർ ബ്രദർ ബിജു ഡാനിയേൽ ( എറണാകുളം) എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.