Ultimate magazine theme for WordPress.

കലയപുരത്ത് ഉപവാസ പ്രാർത്ഥനയും ഉണർവ്‌ യോഗങ്ങളും സമാപിച്ചു

കലയപുരം : ഐ.പി.സി കലയപുരം സെൻ്ററിൻ്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ഞായറാഴ്‌ച കലയപുരം ഹെബ്രോൻ ഹാളിൽ ആരംഭിച്ച ഒമ്പതാമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും ആഗസ്റ്റ് 31 ശനിയാഴ്‌ച സമാപിച്ചു.

പാ. ജോസഫ് കുട്ടി അധ്യക്ഷത വഹിച്ചു. പാ. ബെഞ്ചമിൻ വർഗീസ് കൂട്ടായ്മകൾ പ്രാർത്ഥിച്ച് ആരംഭിച്ചു. പാ. സുജേഷ്,പാ. റെജി മാത്യു , പാ. ജോൺസൺ കാലായിൽ,പാ. മഞ്ചേഷ്, ബോബൻ ക്ലിറ്റസ്, പാ. ഷൈൻ,പാ. ബെഞ്ചമിൻ വർഗീസ്, സിസ്റ്റർ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. പാ. തോമസ് എം. കിടങ്ങാലില്‍ സമാപന സന്ദേശം നൽകി. പാ. ജിജി, പാ. ഇ. റ്റി. എബ്രഹാം എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.