Ultimate magazine theme for WordPress.

*അഖിലേന്ത്യാ പാസ്റ്റേഴ്‌സ് കോൺഫറൻസ് സമാപിച്ചു*

 

അങ്കമാലി :അങ്കമാലി സിയാൽ കൺവൻഷൻ സെന്ററിൽ “ബോഡി ഓഫ് ക്രൈസ്റ്റി”ന്റെ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യാ പാസ്റ്റേഴ്‌സ് കോൺഫറൻസ് പ്രത്യാശാനിർഭരമായ സന്ദേശങ്ങളോടെ സമാപിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കാൻ വിളിക്കപ്പെട്ട സുവിശേഷകർ കഴിഞ്ഞകാല പരാജയങ്ങളെ മറന്ന് വിശ്വാസത്തിന്റെ നായകനായ യേശുവിന്റെ മുഖത്തേക്ക് നോക്കി ശുശ്രൂഷ പൂർത്തിയാക്കണമെന്ന് ഡോ. സതീഷ് കുമാർ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ഹൈദരാബാദ് കാൽവറി ടെമ്പിൾ ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ അദ്ദേഹം കോൺഫറൻസിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു

സമാപന സമ്മേളനത്തിൽ ഡോ. സതീഷ് കുമാറിന്റെ ആത്മീയ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പാസ്റ്റർ ടി.സി. വർഗീസിനെ (കോഴിക്കോട്) ആദരിച്ചത് ശ്രദ്ധേയമായ ചടങ്ങായി മാറി. ഡോ. എ.എഫ്. പിന്റോ, പാസ്റ്റർമാരായ കെ.സി. ജോൺ, ജോൺ പോൾ, ചാണ്ടി വർഗീസ്, സജി മാത്യു, സാം വർഗീസ്, രാജ് മോഹൻ, ഡോ. എബി പി. മാത്യു തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ൽ പരം സുവിശേഷ പ്രവർത്തകരാണ് ഈ മഹാസംഗമത്തിൽ പങ്കെടുത്തത്.

ക്രിസ്തുവിന്റെ വചനം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സുവിശേഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടന്നു. പാസ്റ്റർ എബി ഉമ്മൻ സ്വാഗതവും പാസ്റ്റർ നോബിൾ പി. തോമസ് നന്ദിയും രേഖപ്പെടുത്തി

Sharjah city AG

Comments are closed.