*മാൾട്ട : മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 മുതൽ 20 വരെ പൗളയിലെ എംസിഎഎസ്ടി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസ് ഹാളിൽ നടക്കും.
പാ. ഷിബു തോമസ് പ്രസംഗിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ യൂത്ത് & ഫാമിലി മീറ്റിംഗുകളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 20 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കും. പാ. ബാബു വർഗീസ്, പാ. അരുൺ എന്നിവർ നേതൃത്വം നൽകും.

Comments are closed.