Ultimate magazine theme for WordPress.

സൗദി അറേബ്യയിലെ ഫ്ലാറ്റിൽ സ്ഫോടനം: 3 മരണം

ദമാം : സൗദി അറേബ്യയിലെ ദമാമിലെ ഫ്ലാറ്റിൽ സ്ഫോടനം. അപകടത്തിൽ മൂന്നു പേർ മരിച്ചു. ദമാമിലെ അൽനഖീൽ ഡിസ്ട്രിക്ടിൽ വാടകയ്ക്ക് നൽകുന്ന ഫർണിഷ്‌ഡ് അപാർട്ട്മെൻ്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്.

പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. പാചക വാതക ചോർച്ചയെ തുടർന്നാണ് ഫ്ലാറ്റിൽ ‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ മെഡിക്കൽ ടവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharjah city AG

Comments are closed.