ടെൽ അവീവ് : പുതിയ നിബന്ധനകളൊന്നുമില്ലാതെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പാക്കാൻ തയ്യാറാണെന്ന് ഹമാസ്. ബുധനാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഫിലാഡല്‍ഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഹമാസിന് സ്ഥലം കൈമാറുന്നത് തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുത്തുമെന്ന് ചർച്ചകളുടെ ഭാഗമായ സിഐഎ ഡയറക്ടർ വില്യം ബേൺസ് പറഞ്ഞു.

Comments are closed.