കൊല്ലത്ത് എക്സൽ വി ബിഎസ് എത്തുന്നു. എപ്രിൽ 1 മുതൽ 5 വരെ ആകർഷണീയമായ സമ്മാനങ്ങൾ ……. മറക്കാതെ കടന്നു വരുക.
കുട്ടികൾക്കായി ഇതാ പാട്ടും കഥകളും ഗെയിമുകളും അവധിക്കാല വിബിഎസ് കടപ്പാകട K&S ടവറിൽ ( മാക്സ് ഷോപ്പിൻ്റെ എതിർവശം). (ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സ്പെഷ്യൽ ഗിഫ്റ്റ് , ഉടൻ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക) Reg :7994105876
ഈ അവധിക്കാല വിബിഎസിലേക്ക് കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു.
അവൾ പ്രസവിച്ച സകല പുത്രന്മാരിലുംവച്ച് അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാ മക്കളിലും വച്ച് അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല .
യെശയ്യാവ് : 51:18.
ദിശ തെറ്റുന്നിടത്ത് നേർവഴി
കുട്ടികളെ സമൂഹത്തിൽ നൻമ നിറഞ്ഞവരാക്കി മാറ്റുക എന്ന ആവശ്യകത വളരെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. ഒരോ സുപ്രഭാതവും കേരളം ഞെട്ടി ഉണരുന്നു.ഇവിടെ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ?വിദ്യാഭ്യാസം, പണം, കഴിവ്, സാമർത്ഥ്യം, സൗന്ദര്യം, എന്നിവ കൊണ്ടോ സംഘടന സംവിധാനം കൊണ്ടോ നിലനിൽക്കാൻ പറ്റുമോ?
എവിടെ നോക്കിയാലും അക്രമവും കൊലപാതകവും മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിത ഉപയോഗവും വർധിച്ചിരിക്കുന്ന ഒരു സാഹചര്യം. കുട്ടികൾക്ക് വേണ്ടി നാം എന്ത് കാര്യവും സാധിപ്പിച്ച് കൊടുക്കും.എന്നാൽ മാതാപിതാക്കൾ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ മറന്ന് മറ്റ് കാര്യങ്ങളുടെ പുറകേ പോകരുത്.
കാലഘട്ടത്തെ മനസ്സിലാക്കിയാൽ നമുക്ക് അറിയാൻ കഴിയുന്ന ഒരു വലിയ സത്യം എന്നത്, ഉപദേശങ്ങൾക്കോ ശാസനകൾക്കോ ശിക്ഷണത്തിനും ഒന്നും നമ്മുടെ കുഞ്ഞുങ്ങളെ മാറ്റിയെടുക്കാൻ കഴിയാത്ത ഒരു കാലത്തിലാണ് നാം എത്തിയിരിക്കുന്നത്. ഈ പ്രശ്ന സങ്കീർണമായ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ദൈവവചന പഠനവും ദൈവത്തെക്കുറിച്ചുള്ള അറിവും അല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാൻ കഴിയില്ല. “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.”
ലൂക്കോസ് 23:28*
8075580129
