സകലതും ദൈവ കൃപ
ഖത്തർ : ഇന്നലെ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടത്തിന് ശേഷം ദൈവത്തിനു നന്ദി അർപ്പിച്ച് ഇക്വഡോർ ടീമംഗങ്ങൾ. വൃത്തത്തിന് സമാനമായി ഒരുമിച്ചുകൂടി അവിടെ മുട്ടുകുത്തി നിന്ന് ആകാശത്തിലേക്ക് വിരൽ ചൂണ്ടി ആണ് അംഗംങ്ങൾ ദൈവത്തിന് നന്ദി അർപ്പിച്ചത്. ഫുട്ബോള്‍ മത്സരങ്ങളില്‍ താരങ്ങള്‍ ദൈവത്തിനു നന്ദി അർപ്പിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു . 22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇക്വഡോർ വിജയം കരസ്ഥമാക്കിയത്.

Comments are closed.