സാവോ പോളോ : എ.ഐ രംഗത്ത് ധാര്‍മികതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ജി-20 അംഗരാജ്യങ്ങള്‍. എ.ഐയുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ ജി-20 അംഗരാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.
ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ബ്രസീലിലെ മസിയോയില്‍ നടന്ന ത്രിദിന മന്ത്രിതല യോഗത്തിലാണ് തീരുമാനം. വ്യാജ വിവരങ്ങങ്ങളുടെ പ്രചാരണത്തിനെതിരേ ഒറ്റക്കെട്ടായി പോരാടാനും യോഗത്തില്‍ ധാരണയായി. ഡിജിറ്റല്‍ ലോകത്ത് സുതാര്യതവേണമെന്ന ആവശ്യം ജി-20 ഉന്നയിക്കുന്നത് ഇതാദ്യമാണ്.
