അയലർലണ്ട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ & അയലർലണ്ട് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന സി.ഇ.എം ഏകദിന ക്യാമ്പ് സമാപിച്ചു. പാ. ജെയിൻ തോമസ് ക്യാമ്പ് പ്രാർത്ഥിച്ച് ആരംഭിച്ചു. പാ. ഫിന്നി ജോൺ അധ്യക്ഷത വഹിച്ചു. ഇവാ. പ്രിൻസ് യോഹന്നാൻ സ്വാഗതം അറിയിച്ചു.
സിസ്റ്റർ. അക്സാ റിജോയ്സ് ക്യാമ്പ് അംഗങ്ങൾക്ക് പാലിക്കേണ്ട നിർദ്ദേശങ്ങൾ പങ്കുവെച്ചു. ബ്രദർ കെനസിന്റെ നേത്യത്വത്തിലുള്ള ക്വയർ ആരാധനക്ക് നേത്യത്വം നൽകി. തുടർന്ന് ഡോ. റ്റിങ്കു തോമംസൺ ക്ലാസുകൾ നയിച്ചു. പാ. സിബിൻ കുര്യനും, ഡോ. സൗമ്യ പ്രെയ്സും കുട്ടികളുടെ ക്ലാസുകൾ നയിച്ചു. ഉച്ചകഴിഞ്ഞ സെക്ഷൻ പാ. ജോൺ വർഗ്ഗീസ് പ്രാർത്ഥിച്ച് ആരംഭിച്ചു. പാ. അജിത്ത് ജോർജ്ജ് അധ്യക്ഷത വഹിച്ചു.മാതാപിതാകൾക്കായി പ്രത്യേക മീറ്റിങ്ങും നടന്നു. പാ. ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ പാ. ജിൻസ് പ്രാർത്ഥിച്ചു. തുടർന്ന് പാ. ജിഫി ജോർജ്ജ് ക്ലാസുകൾ നയിച്ചു. ചോദ്യോത്തര സെക്ഷന് ഡോ. റ്റിങ്കു തോംസണും പാ. ജെയിൻ തോമസും ഉത്തരങ്ങൾ നൽകി. ബിബിൻ തങ്കച്ചൻ നന്ദി പ്രാകാശിപ്പിച്ചു.

Comments are closed.