ന്യൂയോർക്ക് : ഐപിസി ഈസ്റ്റേൺ റീജിയൻ നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 6 വരെ ക്യൂൻസ് ബോറോ കമ്മ്യൂണിറ്റി കോളേജിൽ വാർഷിക കൺവെൻഷൻ നടക്കും.
റവ. ജോസഫ് വില്യംസ് ഉദ്ഘാടനം നിർവഹിക്കും. റവ. ഫെയ്യ് ബ്ലെസൻ, റവ. സിബി തോമസ്, സിസ്റ്റർ ഫെബി സതീഷ് എന്നിവർ പ്രസംഗിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് പൊതുസമ്മേളനം നടക്കും. പൊതുയോഗവും, ഞായറാഴ്ച ആരാധനയും ഇംഗ്ലീഷ് മലയാളം ഭാഷകളിൽ പ്രത്യേകമായി നടത്തപ്പെടുന്നതാണ്. സൺഡേസ്‌കൂൾ റീജിയൻ തലത്തിൽ നടത്തിയ പരീക്ഷയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനദാനവും നൽകും. ശനിയാഴ്ച പകൽ സിസ്റ്റേഴ്സ് മീറ്റിംഗും, നാലുമണിക്ക് സൺഡേ സ്കൂൾ വാർഷികവും നടക്കും. സഹോദരിമാരുടെ മീറ്റിംഗിൽ സിസ്റ്റർ ഫെബി സതീഷ് പ്രസംഗിക്കും. യുവജനങ്ങൾക്കായി ശനിയാഴ്ച്ച രാത്രിയിൽ പ്രത്യേക സമ്മേളനം നടക്കും. റവ. സിബി തോമസ് പ്രസംഗിക്കും.
റീജിയന്റെ പ്രവർത്തനങ്ങൾക്ക് റവ. ജോസഫ് വില്യംസ്, റവ. മാത്യു ഫിലിപ്പ്, റവ. ബാബു തോമസ്, ജോൺസൺ ജോർജ്, ബേവൻ തോമസ്, പാ. അലക്സ് ഉമ്മൻ, പാ. ശാമുവേൽ തോമസ്, ഡോ. ഷൈനി റോജൻ എന്നിവർ നേതൃത്വം നൽകുന്നു.
