ജമ്മുവിൽ ഏറ്റുമുട്ടല്‍:മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിലൂടെ സൈന്യം മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് കീഴ്പ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന അറിയിച്ചു. മേഖലയില്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുന്‍ജെ മാര്‍ഗ് മേഖലയില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

Comments are closed.