ജമ്മു കശ്മീർ : രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷൻസ് വിഭാഗവും ജമ്മു കശ്മീർ പോലീസും ദോഡ ജില്ലയിലെ വനമേഖലയില്‍ ഭീകരർക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം 4 ജവാന്മാർ വീരമൃത്യു വരിച്ചു.
തിങ്കളാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലിനുപിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടർന്ന് വനത്തിനുള്ളില്‍വച്ച് വീണ്ടും ഏറ്റുമുട്ടി.