മസ്ക്കറ്റ് : ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലെ അൽ വാദി- അൽ കബീർ പ്രദേശത്തെ മുസ്ലിം പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാഹനങ്ങളിൽ എത്തിയ ആളുകൾ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമകാരികളെ കണ്ടെത്തുന്നതിനായി അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

Comments are closed.