ന്യൂയോർക്ക് : 2026 അവസാനത്തോടെ ചൊവ്വ ദൗത്യം ഉണ്ടായേക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്. ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാർ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘അടുത്ത വർഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാൻഡിങ് വിജയകരമായാൽ 2029-ൽ തന്നെ മനുഷ്യ ലാൻഡിങ് ആരംഭിച്ചേക്കാം. എന്നാൽ 2031-ൽ ആണ് ഇതിന് കൂടുതൽ സാധ്യത’, മസ്‌ക് എക്സിൽ കുറിച്ചു. 2002 മാർച്ച് 14-ന് സ്ഥാപിതമായ സ്‌പേസ് എക്‌സിന്റെ 23-ാം വാർഷികത്തിലാണ് മസ്‌കിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Comments are closed.