Ultimate magazine theme for WordPress.

പെരുമ്പാവൂർ ചുണ്ടക്കുഴി പാസ്റ്റർ എം.എ. ആന്റണിയുടെ ഭാര്യ ഏലിയാമ്മ ആൻ്റണി (66) നിത്യതയിൽ

പെരുമ്പാവൂർ : വേങ്ങൂർ ചുണ്ടക്കുഴി പാസ്റ്റർ എം.എ. ആന്റണിയുടെ ഭാര്യ മൂക്കൻ വീട്ടിൽ ഏലിയാമ്മ ആൻ്റണി (66) നിലമ്പൂർ കരുളായിയിൽ വെച്ച്കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം: കുറുപ്പുംപടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ
മെയ് 26 തിങ്കളാഴ്ച രാവിലെ 11 ന് ചുണ്ടകുഴിയിൽ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 2 മണിയോടെ മലമുറി സെമിത്തേരിയിൽ നടക്കും.

മക്കൾ: പാസ്റ്റർ സാം ആൻ്റണി (ശാരോൻ ഫെലോഷിപ്പ് ചർച്ച്- മാങ്കുളം), പാസ്റ്റർ സന്തോഷ് ആൻ്റണി (ശാരോൻ ഫെലോഷിപ്പ് ചർച്ച് -കരുളായി, മലബാർ റീജിയൻ ) , സ്റ്റാൻലി ആൻ്റണി
മരുമക്കൾ: സോണിയ, സെലിൻ, സിൽബി.
പരേതക്ക് ഏഴ് കൊച്ചുമക്കളുണ്ട്.
ഭർത്താവിനോടൊപ്പം മരട്, വെള്ളത്തൂവൽ, ക്രാരിയേലി, പള്ളിക്കര, ചുണ്ടകുഴി, ചെമ്മീൻക്കുത്ത്, തൊടുപുഴ, രായമംഗലം, പാത്തിപ്പാറ തുടങ്ങിയ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭകളിൽ 28 വർഷങ്ങൾ സഭാ ശുശൂഷയിൽപങ്കാളിയായിട്ടുണ്ട്.

(News: K. J Job
S F CMalabar Region)

Sharjah city AG