Ultimate magazine theme for WordPress.

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18 നു

ഡൽഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ജൂലൈ 21ന് നടത്തുമെന്നും പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25ന് ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ സംസ്ഥാനങ്ങളിലെയും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജിലെ അംഗങ്ങളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

Leave A Reply

Your email address will not be published.