കടകുളം : ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള-കന്യാകുമാരി മഹായിടവക, പാറശാല ഏര്യായുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 6 ഞായർ വരെ കടകുളത്ത് 45 മത് സഭാദിന ആഘോഷവും സുവിശേഷയോഗങ്ങളും നടക്കും.
റവ. എച്ച്. ആൻഗസ് അധ്യക്ഷത വഹിക്കും. റവ. ഹെൻറി ഡി. ദാവീദ് കാട്ടാക്കട ഉദ്‌ഘാടനം നിർവഹിക്കും. വൈ. ഷിബു മുഖ്യസന്ദേശം നൽകും.
സണ്ടേസ്‌കൂൾ വിദ്യാർത്ഥികളും യുവജന സംഘടനാംഗങ്ങളും വിവിധ കലാപരിപാടികൾ നടത്തും. കലാലയം സൈമൺകുമാർ & പാർട്ടി “യേശു എന്ന രക്ഷകൻ ” എന്ന കഥാപ്രസംഗം അവതരിപ്പിക്കും. റവ.സതീഷ് ബാബു സന്ദേശം നൽകും.
ഒക്ടോബർ 3 മുതൽ 5 വരെ സുവിശേഷയോഗങ്ങൾ നടക്കും. വിവിധ ദിവസങ്ങളിൽ റവ .ജെ. സുന്ദർസിംഗ്, റവ.ടി. ജസ്റ്റിൻ ജയരാജ്, റവ.എസ്.എൽ. സനൽ, പാ. ജി. വാൾസൻ എന്നിവർ അധ്യക്ഷത വഹിക്കും. പാ. ജെയിംസ് എം. പോൾ, ബ്രദർ ജെ. തങ്കരാജൻ, റവ. ഹെൻറി ഡി. ദാവീദ് എന്നിവർ പ്രസംഗിക്കും. ചർച്ച് കൊയർ ഗാന ശുശ്രുഷ നയിക്കും.
