കാലിഫോര്‍ണിയ : വടക്കന്‍ കാലിഫോര്‍ണിയയിൽ റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശത്തെ ഹംബോള്‍ട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേണ്‍ഡെയ്ലിന് പടിഞ്ഞാറ് വശത്താണ് രാവിലെ 10:44 ന് ഭൂചലനം ഉണ്ടായത്. വലിയ ചലനത്തിന് ശേഷം ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഭൂകമ്പത്തെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെ 5.3 ദശലക്ഷം ആളുകള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ യെല്ലോ അലര്‍ട്ടില്‍ പറഞ്ഞു.

Comments are closed.