Ultimate magazine theme for WordPress.

തമിഴ്‌നാട്ടിൽ കനത്ത മഴ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒലിച്ചുപോയി

ബാംഗ്ലൂർ : കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒലിച്ചുപോയി. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ഊത്താങ്കര സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകളാണ് ഒലിച്ചുപോയത്.

ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴയിൽ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷൻ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റർ മഴയാണ് പെയ്തിറങ്ങിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന‌ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
കനത്ത മഴയിൽ തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്‌തു.

Sharjah city AG

Comments are closed.