Ultimate magazine theme for WordPress.

ഷോർട്ട് സർക്യൂട്ട്: സുപ്രീം കോടതിയുടെ വെയിറ്റിങ് ഏരിയയിൽ തീപിടിത്തം

ദില്ലി : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സുപ്രീം കോടതിയുടെ വെയിറ്റിങ് ഏരിയയിൽ തീപിടിത്തം. കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് കോടതി നമ്പർ 11ലെ നടപടികൾ താത്കാലികമായി നിർത്തിവെച്ചു. തീ പിടിച്ച് പുക ഉയർന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

Sharjah city AG

Comments are closed.