ഗാസ : ഗാസയിൽ ഭക്ഷണത്തിന് അകമ്പടി പോയ 12 പേരെ വധിച്ച് ഇസ്രയേൽ സൈന്യം. സഹായവുമായി എത്തിയ ട്രക്കിന് അകമ്പടി സേവിക്കുകയായിരുന്ന പാലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി റഫയിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

Comments are closed.