Ultimate magazine theme for WordPress.

ഡോ. ടി. വത്സൻ എബ്രഹാമിനെ കുമ്പനാട് സെന്റർ പാസ്റ്റർ സ്ഥാനത്തുനിന്ന് നീക്കി

കുമ്പനാട്: ​ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡണ്ട് ഡോ. ടി. വത്സൻ എബ്രഹാമിനെ കുമ്പനാട് സെന്റർ പാസ്റ്റർ സ്ഥാനത്തുനിന്ന് നീക്കിയതായി കേരള സ്റ്റേറ്റ് കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനം. അടിയന്തര പ്രാബല്യത്തോടെയാണ് നടപടി. സെന്ററിന്റെ പുതിയ ചുമതല പാസ്റ്റർ തോമസ് മാത്യു (ഷിബു നെടുവേലിൽ) വിനായിരിക്കുമെന്നും സ്റ്റേറ്റ് കൗൺസിലും സ്റ്റേറ്റ് പ്രെസ്ബിറ്ററിയും അറിയിച്ചു.

 

ഔദ്യോഗിക സ്ഥാനത്തെ ദീർഘകാല അസാന്നിധ്യവും സെന്ററിലെ ഭാരവാഹികളിൽ നിന്നും നടപടി ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച പരാതിയും സ്റ്റേറ്റ്-പോസ്റ്റ് കൈകാര്യം ചെയ്യാൻ നിർബന്ധമായ കേരള സ്റ്റേറ്റ് മിനിസ്റ്റർ ഐഡന്റിറ്റി കാർഡ് കൈവശം വെച്ചിട്ടില്ലെന്നതുമാണ് ജനറൽ പ്രസിഡണ്ടിന് എതിരെയുള്ള നടപടിക്ക് കാരണം.

 

​ഐപിസിയുടെ മറ്റൊരു ഭാരവാഹിയായ പാസ്റ്റർ കെ.പി. കുര്യന്റെ ക്രെഡൻഷ്യലും കൗൺസിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ, പാസ്റ്റർമാരായ സി സി എബ്രഹാം, രാജു ആനിക്കാട്, സണ്ണി കുര്യൻ, ജയിംസ് വേങ്ങൂർ, ബിജു രാമക്കൽമേട് എന്നിവരെയും സ്റ്റേറ്റ് കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തു.

 

​ഐപിസി കേരള സ്റ്റേറ്റിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് മാർച്ച് 9-ന് നിയോജക മണ്ഠലങ്ങളിൽ നടക്കും. നിലവിലെ കമ്മിറ്റിയുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കും. വോട്ടർ പട്ടികയോട് ബന്ധപ്പെട്ട ആക്ഷേപങ്ങൾ നവംബർ 18 മുതൽ ഏഴ് ദിവസത്തിനുള്ളിൽ അറിയിക്കാം. ബ്രദർ ജോൺ തോമസ് ഇലക്ഷൻ കമ്മീഷണറായും പാസ്റ്റർ സാംകുട്ടി ചാക്കോ, ബ്രദർ സണ്ണി മുളമൂട്ടിൽ, ഡോ. സാബു ജോൺ, ബ്രദർ ബെന്നി കൊച്ചുവടക്കേൽ എന്നിവർ റിട്ടേണിംഗ് ഓഫിസർമാരായുമുള്ള സമിതിക്കാണ് ഇലക്ഷന്റെ മേൽനോട്ടം

Sharjah city AG

Comments are closed.