Ultimate magazine theme for WordPress.

ഡോ. ജോൺസൺ വി. ഇടിക്കുള എൻ.എച്ച്.ആർ.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായി.

തിരുവനന്തപുരം: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് ഏർപെടുത്തിയ ഹ്യുമാനിറ്റേറിയൻ അവാർഡിന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യനും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാനും ആയ ഡോ. ജോൺസൺ വി. ഇടിക്കുള അർഹനായി. കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള വിവിധ ദേശിയ അന്തർദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. വുമൺ ഓഫ് ദി ഇയർ പുരസ്കാരം കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പി ആർ ശ്രീലേഖ ഐ.പി.എസ് അർഹയായി. പ്രശസ്തിപത്രവും പുരസ്ക്കാരവും ചെയർമാൻ ഷെഫീഖ് ഷാഹുൽ ഹമീദ് കൈമാറി. യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സൗഹൃദ വേദി ചെയർമാൻ എന്നീ ചുമതലകളും വഹിക്കുന്നു.ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.

Leave A Reply

Your email address will not be published.