Ultimate magazine theme for WordPress.

യു.എ.ഇയിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ജോലി നൽകിയാൽ വൻ തുക പിഴ

ദുബായ് : യു.എ.ഇയിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ജോലി നൽകിയാൽ വൻ തുക പിഴ ഈടാക്കാൻ തീരുമാനം. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

പുതിയ നിയമം വന്നതോടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷ. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. നേരത്തെ വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് 50,000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ

Sharjah city AG
Leave A Reply

Your email address will not be published.