Ultimate magazine theme for WordPress.

കുവൈറ്റിൽ കെ.റ്റി.എം.സി.സി. ടാലന്റ് ടെസ്റ്റ്

കുവൈറ്റ്‌ : കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 ന് എന്‍ ഇ സി കെ അങ്കണത്തില്‍ ടാലന്റ് ടെസ്റ്റ് നടക്കും. റവ .ഇമ്മാനുവേല്‍ ഗരീബ് ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം കേരള ഫിലിം അക്കാദമി തൽക്കാല ചെയർമാൻ പ്രേം കുമാർ ഉദ്‌ഘാടനം ചെയ്യും.

സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരം ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിന്‍ മത്സരവും ഉണ്ടാകും .പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം.

Sharjah city AG

Comments are closed.