Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ടാബുകളും ഓക്സിജിനേറ്ററുകളും വിതരണം ചെയ്തു:

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡും പുത്രിക സംഘടനകളായ
വൈ പി സി എ യും സൺഡേസ്കൂളും ബോർഡും ചേർന്ന് ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കൂട്ടികൾക്കായി പതിനായിരം രൂപ വില വരുന്ന നൂറ്റി അറുപത് ടാബുകൾ കേരളത്തിൽ വിതരണം ചെയ്തു, ന്യൂ ഇന്ത്യ ദൈവ സഭ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ടാബ് കൈമാറി വിതരണ ഉദ്ഘാടനം നടത്തി.
വൈ പി സി എ ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ പ്രിൻസ് തോമസ്, വൈ പി സി എ ജനറൽ കോഡിനേറ്ററും, സണ്ടേസ്കൂൾ ജനറൽ സെക്രട്ടറിയുമായ
പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് , വൈ പി സി എ
ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, വൈ പി സി എ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഷിബു മാത്യു, വൈ പി സി എ സ്റ്റേറ്റ് വൈസ് പ്രസിഡന്റും സൺഡേസ്കൂൾ കോർഡിനേറ്ററുമായ പാസ്റ്റർ ലിജോ ജോസഫ് , വൈ പി സി എ സ്റ്റേറ്റ് സെക്രട്ടറി സി ബി മാത്യൂ, പാസ്റ്റർ സുജിത്ത് തുടങ്ങിയവർ കേരളത്തിൽ നേതൃത്വം നൽകി.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദോഹ , സണ്ടേസ്കൂൾ അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡോ ജോസഫ് ജോർജ്, ബ്രദർ ജോർജ്ജുകുട്ടി യു എസ് എ , ബ്രദർ ഷിബുസക്കറിയ, തുടങ്ങിയവരുടെ കൂട്ടായമയും ഈ പ്രവർത്തനത്തിന് സഹായകമായി .
\"\"

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അഞ്ഞൂറോളം ടാബുകളും, കോവി ഡ് 19 പശ്ചാത്തലത്തിൽ
അൻപത് ഓക്സിജിനേറ്ററുകളും വിതരണം ചെയ്തു. ഇന്ത്യയിൽ ഉടനീളം ആയിരം ടാബുകളാണ് കൊടുക്കുവാൻ പദ്ധതിയിടുന്നത്. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Leave A Reply

Your email address will not be published.