Ultimate magazine theme for WordPress.

തിരുമലയിൽ ഐപിസി തിരുവനന്തപുരം മേഖല സൺഡേസ്കൂൾ താലന്ത് പരിശോധന നടന്നു

തിരുമല : ഐപിസി തിരുവനന്തപുരം മേഖല സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച തിരുമല എബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ താലന്ത് പരിശോധന നടന്നു.

ബ്രദർ ജയ്സൺ സോളമൻ അധ്യക്ഷത വഹിച്ചു. പാ. എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. ഐപിസി പേരൂർക്കട സെൻ്റർ 306 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും ഐപിസി വെസ്റ്റ് സെൻ്റർ 228 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്റർ 207 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Sharjah city AG

Comments are closed.