ഡൽഹി : ഗർഭധാരണം ഒരു രോഗമോ, വൈകല്യമോ അല്ലെന്നും സ്ത്രീകൾക്ക് സർക്കാർ ജോലി നിഷേധിക്കുന്നതിന് ഗർഭധാരണം കാരണമാകരുതെന്നും ഡൽഹി ഹൈക്കോടതി.
കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മാറ്റിവയ്ക്കണമെന്ന ഗർഭിണിയുടെ ഹർജി തള്ളിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ഡൽഹി ഹൈക്കോടതി ശാസിച്ചു. ആർ. പി. എഫും കേന്ദ്രസർക്കാരും യുവതിയോട് പെരുമാറിയ രീതിയിൽ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദർ കൗറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി നൽകിയ ഹർജിയിൽ അഞ്ചു വർഷത്തിനുശേഷമാണ് ഉത്തരവ്.

Comments are closed.