Ultimate magazine theme for WordPress.

മേയോട്ട് ദ്വീപില്‍ ആഞ്ഞടിച്ച് ചിഡോ ചുഴലിക്കാറ്റ്

മയോട്ടെ: ഫ്രാന്‍സിന്റെ ഭാഗമായ മേയോട്ട് ദ്വീപില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ് ജീവനെടുത്തത് ആയിരങ്ങളുടെ എന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഉഷ്ണമേഖല കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. വ്യാപകമായ നാശനഷ്ടങ്ങള്‍ ഇതുണ്ടാക്കിയിട്ടുണ്ട്.

ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം ഞായാറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ചുരുങ്ങിയത് 11 പേരെങ്കിലും മരണമടയുകയും 250 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ്. എന്നാല്‍, മരണസംഖ്യ കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നും അതില്‍ പറഞ്ഞിരുന്നു

Sharjah city AG